കാഞ്ഞിരപ്പള്ളി: കെഎഫ്സി ഔട്ട്ലെറ്റിന് തീപിടിച്ചു. ഇന്നലെ പുലർച്ചെ 2.15ഓടെയായിരുന്നു തീപിടിത്തം. ആളപായമില്ല. കുന്നുംഭാഗം സെന്റ് ജോസഫ്സ് കണ്ണാശുപത്രിക്ക് സമീപമുള്ള കെട്ടിടത്തിലെ മുകളിലത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്.
ഔട്ട്ലെറ്റിന് സമീപം താമസിക്കുന്നവരാണ് തീപിടിത്തം ആദ്യം കണ്ടത്. തുടർന്ന് താഴെത്തെ നിലയിൽ താമസിക്കുന്ന ഔട്ട്ലെറ്റിലെ ജീവനക്കാരെയും ഫയർഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. ഏറെ പ്രയാസപ്പെട്ടാണ് ഫയർഫോഴ്സ് സംഘം തീയണച്ചത്. അഞ്ചുലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.